തീരത്ത് ഫൈബർ കണ്ടെയ്നർ കണ്ടെത്തി
1575234
Sunday, July 13, 2025 4:45 AM IST
ഫോർട്ടുകൊച്ചി: കമാല കടവിൽ ചീനവലകൾക്ക് സമീപം ആറടി നീളവും ആറടി വീതിയുമുള്ള ചതുരത്തിലുള്ള വെളുത്ത ഫൈബർ കണ്ടെയ്നർ കണ്ടെത്തി. ഒരടിയോളം പൊക്കമുണ്ട്. പുറംകടലിൽ കഴിഞ്ഞ മാസം മുങ്ങിയ കപ്പലിൽ നിന്നാണോ എന്ന് സംശയമുണ്ട്.
മത്സ്യത്തൊഴിലാളികൾ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി തീരത്ത് തന്നെ കെട്ടിയിട്ടിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു.