ഓൺലൈൻ ലോൺ അടച്ചിട്ടും വീട്ടിൽ വന്ന് ഭീഷണിയെന്ന് പരാതി
1575236
Sunday, July 13, 2025 4:45 AM IST
ആലുവ: ഓൺലൈൻ ലോൺ അടച്ചു തീർത്തിട്ടും വീട്ടിൽ നിരന്തരം വന്ന് ഭീഷണിപ്പെടുത്തുന്നതായി എടത്തല പോലീസ് സ്റ്റേഷനിൽ പരാതി. എടത്തല മുതിരക്കാട്ടുമുകളിലെ പൊതുപ്രവർത്തകനായ യുവാവ് ആണ് പരാതിക്കാരൻ. ഹോം ക്രെഡിറ്റ് എന്ന സ്ഥാപത്തിൽ നിന്നാണ് ഓൺലൈൻ വഴി ലോൺ എടുത്തത്.
പറഞ്ഞധിലധികം തുക അടച്ച് തീർത്തിട്ടും ഇനിയും പണം അടക്കാനുണ്ടെന്ന് പറഞ്ഞ് ഓൺ ലൈൻ പലിശാ സംഘം നിരന്തരം വീട്ടിൽ വന്ന് ഭീഷണിപ്പെടുതായാണ് പരാതി. ഇതിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ ആവശ്യപ്പെട്ടു.