ആസ്റ്റർ ക്രിട്ടിക്കോൺ-2025 നടത്തി
1575248
Sunday, July 13, 2025 5:15 AM IST
കൊച്ചി: ആസ്റ്റർ മെഡ്സിറ്റി സംസ്ഥാനതല ക്രിട്ടിക്കൽ കെയർ നഴ്സിംഗ് ശില്പശാല (ആസ്റ്റർ ക്രിട്ടിക്കോൺ 2025) സംഘടിപ്പിച്ചു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
നഴ്സുമാർക്കിടയിൽ ക്രിട്ടിക്കൽ കെയർ വൈദഗ്ധ്യം ഉണ്ടാകേണ്ടത് ആരോഗ്യമേഖലയുടെ വളർച്ചയ്ക്കും മികവിനും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രിട്ടിക്കൽ കെയറിലെ നഴ്സുമാരുടെ ക്ലിനിക്കൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത പരിപാടിയിൽ വിവിധ ആശുപത്രിയിൽനിന്നുള്ള 150 ഓളം പേർ പങ്കെടുത്തു.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിലെ നഴ്സിംഗ് ചീഫ് ക്യാപ്റ്റൻ ആർ. തങ്കം, ഡോ. വിവേക് ടി. മേനാച്ചേരി, ഡോ. സുരേഷ് ജി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.