മലയിടംതുരുത്ത് പ്രത്യാശഭവൻ കെട്ടിടത്തിന്റെ കൂദാശ നടത്തി
1575614
Monday, July 14, 2025 4:49 AM IST
കിഴക്കമ്പലം: മലയിടംതുരുത്ത് പ്രത്യാശഭവൻ (ആകാശപ്പറവ) പുതിയ കെട്ടിടത്തിന്റെ കൂദാശയും ഉദ്ഘാടനവും നടത്തി. ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനവും മാത്യൂസ് മാർ അഫ്രേം തിരുമേനിയുടെയും കാർമികത്വത്തിൽ വെഞ്ചിരിപ്പു കർമവും നടത്തി.
പൊതുസമ്മേളനത്തിൽ ബെന്നി ബഹനാൻ എംപി എസ്എസ്എൽസി വിജയികളായവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
സ്ഥാപക ഡയറക്ടർ പുറമഠം ഡീക്കൻ വർഗീസ് കുട്ടി, ഡോ. ജോർജ് സ്ലീബ, എം.കെ. അനിൽകുമാർ, ഏലിയാസ് കാരിപ്ര , എം.ആർ. സൂരജ്, ഫാ. ജോർജ് ഐസക്ക് ചൂണ്ടക്കാരൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. കൺവീനർ ഫാ. ഷാജി വർഗീസ് പാറക്കാടൻ സ്വഗതവും റോമി സ്ലീബ കീരിക്കാട്ടിൽ കൃതജ്ഞതയും പറഞ്ഞു.
തെരുവിൽ അലയുന്ന മക്കൾക്ക് അഭയ കേന്ദ്രമായ പ്രത്യാശ ഭവൻ 1995-ലാണ് വർഗീസ്കുട്ടി പുറമഠവും ഭാര്യ അമ്മിണിയും ചേർന്ന് ആരംഭിക്കുന്നത്. 30വർഷം പിന്നിടുന്ന സ്ഥാപനം വിവിധ കോർപ്പറേറ്റ് കമ്പനികളുടെ സഹകരണത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ഇതോടൊപ്പം പുതിയ ലിഫ്റ്റിന്റെ സമർപ്പണവും നടന്നു. അറുപത്തിമൂന്നു പേരാണ് ഇവിടെ അന്തേവാസികളായി ഉള്ളത്.