മെറിറ്റ് അവാർഡ് വിതരണം
1575254
Sunday, July 13, 2025 5:18 AM IST
മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ഷെൽമി ജോണ്‍സ് ഉദ്ഘാടനം നിർവഹിച്ചു.
റാങ്ക് ജേതാക്കളും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെയുമാണ് ചടങ്ങിൽ ആദരിച്ചത്. 90 കുട്ടികളെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ് മുള്ളൻകുഴി അധ്യക്ഷത വഹിച്ചു.