നായ്ക്കുട്ടിയെ ഉപദ്രവിച്ചതായി പരാതി
1575604
Monday, July 14, 2025 4:29 AM IST
കോലഞ്ചേരി: മൂന്നു മാസം പ്രായമുള്ള നായ്ക്കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. ഓമനിച്ച് വളർത്തിവന്ന നായ്ക്കുട്ടിയോട് ക്രൂരത കാണിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ പുത്തൻകുരിശ് പോലീസിന് പരാതി നൽകി.
പുത്തൻകുരിശ് മോനപ്പിള്ളി പാറപ്പുഴ പുത്തൻപുരയിൽ നയനമോൾ ജിബിയുടെ വീട്ടിലെ നായ്ക്കുട്ടിയെയാണ് കെമിക്കൽ ദ്രാവകം ദേഹത്ത് ഒഴിച്ച് ഉപദ്രവിച്ചതായുള്ള പരാതി ഉയർന്നത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് കഴിഞ്ഞ ഒൻപതിന് നായ്ക്കുട്ടിക്കെതിരെ ക്രൂര ഉപദ്രവം നടന്നത്.
നായ്ക്കുട്ടിയെ പരിശോധിച്ച ഡോക്ടർ പട്ടിയുടെ കരളിനേയും കിഡ്നിയേയും സംഗതി ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട നായുടെ മറ്റേ കണ്ണിന്റെ കാഴ്ച ഭാഗികമായും പോയിട്ടുണ്ട്. മുഖവും വായും കെമിക്കലിൽ ചവിട്ടി നിന്നതു മൂലം കാലിന്റെ അടിഭാഗവും പൊള്ളലേറ്റ നിലയിലാണ്.