എൻഎസ്എസ് ദ്വിദിന പരിശീലനം
1575252
Sunday, July 13, 2025 5:15 AM IST
മൂവാറ്റുപുഴ: കേരള സാങ്കേതിക ശാസ്ത്ര സർവകലാശാല എൻഎസ്എസ് സെല്ലിന്റെ എൻഎസ്എസ് വോളന്റിയർ സെക്രട്ടറിമാർക്കുള്ള ദ്വിദിന മേഖലതല പരിശീലനം ‘ജ്വാല-25’ന് ഇലാഹിയ എൻജിനീയറിംഗ് കോളജിൽ തുടക്കമായി.
ആന്റണി ജോണ്‍ എംഎൽഎ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. യുവതലമുറ ലഹരി വസ്തുക്കളുടെ പുറകെ പോകുന്പോൾ എൻഎസ്എസ് പോലുള്ള സന്നദ്ധ സംഘടനകൾ സമൂഹത്തിൽ വഹിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എംഎൽഎ പറഞ്ഞു.
സാങ്കേതിക സർവകലാശാല എൻഎസ്എസ് സെൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ അരുണ്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ എൻജിനീയറിംഗ് കോളജുകളിൽ നിന്നുമായി നൂറിലധികം വോളന്റിയർ സെക്രട്ടറിമാരാണ് പങ്കെടുക്കുന്നത്.
രണ്ട് ദിവസത്തെ ക്യാന്പിൽ ബ്രഹ്മനായകം മഹാദേവൻ നയിക്കുന്ന വ്യക്തിത്വ വികസന ക്ലാസുകൾ, എൻഎസ്എസിന്റെ ചരിത്രവും ദർശനവും എന്ന വിഷയത്തിൽ പ്രഫ. സിജോ ജോർജ്, എൻഎസ്എസ് യൂണിറ്റ് ലെവൽ മാനേജ്മെന്റ് എന്ന വിഷയത്തിൽ എം. അരുണ്‍, ഡോക്യൂമെന്റഷൻ, മൈ ഭാരത് പോർട്ടൽ എന്ന വിഷയത്തിൽ പ്രഫ. റെജുമോൻ,
യൂണിവേഴ്സിറ്റി എൻഎസ്എസ് പോർട്ടൽ പ്രഫ. റീന ഏബ്രഹാം, പോസിറ്റീവ് തിങ്കിംഗ് എന്ന വിഷയത്തിൽ ജി. അഞ്ജന (സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി), എൻഎസ്എസ് ഫ്ളാഗ്ഷിപ് പ്രോഗ്രാമുകളെ പരിചയപ്പെടുത്തുന്ന ക്ലാസ് പ്രഫ. ഷിജു രാമചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും.