കൊ​ച്ചി: സ​മു​ദ്ര​തീ​ര​ങ്ങ​ളെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വി​മു​ക്ത​മാ​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മി​ക​ച്ച ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​ന് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന് ഒ​ന്നാം സ്ഥാ​നം. ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന "ശു​ചി​ത്വ സാ​ഗ​രം സു​ന്ദ​ര തീ​രം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​പ്രി​ല്‍ 11 ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​ന യ​ജ്ഞ​ത്തി​ലെ മി​ക​വാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ അം​ഗീ​കാ​രം നേ​ടി​യ​ത്.

ഹ​രി​ത​ക​ര്‍​മ സേ​ന, കു​ടും​ബ​ശ്രീ എ​ന്നി​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​റ​ണാ​കു​ളം മ​ത്സ്യ​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​ര്‍​ട്ട്കൊ​ച്ചി റി​വ​ര്‍ സൈ​ഡ് റോ​ഡ് മു​ത​ല്‍ മാ​നാ​ശേ​രി വ​രെ ഏ​ഴു കി​ലോ​മീ​റ്റ​ര്‍ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​ന യ​ജ്ഞം ന​ട​ത്തി​യ​ത്.

ഏ​ഴു പോ​യി​ന്‍റു​ക​ളി​ല്‍ നി​ന്നാ​യി 2,419 കി​ലോ​ഗ്രാം മാ​ലി​ന്യം നീ​ക്കം ചെ​യ്തു. ര​ണ്ടു ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍ ഡി​വി​ഷ​ന്‍ ഒ​ന്നി​ലും ഡി​വി​ഷ​ന്‍ 26 ലും ​സ്ഥാ​പി​ച്ചു.

മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന യ​ജ്ഞ​ത്തി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നു​ള്ള അ​വാ​ര്‍​ഡ് കൊ​ട്ടാ​ര​ക്ക​ര​യി​ലു​ള്ള, സൗ​പ​ര്‍​ണി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​എ. അ​ന്‍​സി​യ ഏ​റ്റു​വാ​ങ്ങി.