വിദ്യാസ്പര്‍ശം മെറിറ്റ് അവാര്‍ഡ് വിതരണം
1575609
Monday, July 14, 2025 4:49 AM IST
മൂവാറ്റുപുഴ: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ ആരക്കുഴ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാത്യു കുഴല്നാടന് എംഎല്‍എയുടെ വിദ്യാസ്പര്‍ശം മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹനന് അധ്യക്ഷത വഹിച്ചു. ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റർടിസ മരിയ ആമുഖ പ്രഭാഷണം നടത്തി. ആരക്കുഴ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളി വികാരി ആര്‍ച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ: എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പായിപ്ര പഞ്ചായത്തിലെ വിദ്യാര്‍ഥികൾക്ക് മാത്യു കുഴല്നാടന് എംഎല്‍എയുടെ വിദ്യാസ്പര്‍ശം മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങ് മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിന്റെ ഭാഗമായി മാറുന്നതിന് വിദ്യാഭ്യാസ തിയറ്റര്‍, ഡിജിറ്റല്‍ ലൈബ്രറി പദ്ധതി എംഎല്‍എ ഫണ്ടില്‍നിന്നു തുക അനുവദിച്ചു നടപ്പാക്കും.
ആദ്യ ഘട്ടത്തില്‍ പേഴയ്ക്കാപ്പിള്ളി സ്കൂളിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും എംഎല്‍എ ചടങ്ങില്‍ ആദരിച്ചു. 134 വിദ്യാര്‍ഥികള്‍ അവര്‍ഡിന് അര്‍ഹരായി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാര് അധ്യക്ഷത വഹിച്ചു.