പോക്സോ കേസ്: കോതമംഗലത്ത് സിപിഎം കൗൺസിലർ രാജിവച്ചു
1575593
Monday, July 14, 2025 4:14 AM IST
കോതമംഗലം: പോക്സോ കേസിൽ അറസ്റ്റിലായ സിപിഎം അംഗവും മുനിസിപ്പൽ കൗൺസിലറുമായ കെ.വി. തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിനുപിന്നാലെ കൗൺസിലർ സ്ഥാനവും രാജിവയ്പ്പിച്ചു.
പാർട്ടി നിർദേശം മാനിച്ച് കെ.വി. തോമസ് കൗൺസിലർ സ്ഥാനം രാജിവച്ചതായി സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു.