തിരുനാൾ കൊടിയേറി
1575242
Sunday, July 13, 2025 4:45 AM IST
കൊച്ചി: എറണാകുളം കണ്ണങ്കുന്നത്ത് പള്ളിയില്‍ (സെന്റ് തെരേസാസ് ആശ്രമ ദേവാലയം)കര്‍മല മാതാവിന്റെ തിരുനാളിന് റവ.ഡോ. സക്കറിയാസ് കരിയിലക്കുളം ദിവ്യബലിയര്‍പ്പിച്ച് കൊടിയേറ്റി. ഫാ.ഇഗ്നേഷ്യസ് അമ്പാട്ട്, ഫാ. തോമസ് കുര്യന് എന്നിവര്‍ ദിവ്യബലിയിൽ സഹകാര്‍മികരായിരുന്നു.
വിവിധ ദിവസങ്ങളില്‍ ഫാ. തോമസ് കുര്യന്, ഫാ.ലൂക്ക് വരിക്കമാക്കല്‍, ഫാ. ഏബ്രഹാം തെക്കേമുറി, ഫാ. മാത്യു വരിക്കുംതൊട്ടിയില്, ഫാ.സെബാസ്റ്റ്യന്‍ താഴത്തുകരിമ്പനക്കല്, റവ.ഡോ. ജെയിംസ് നിരവത്ത്, റവ. ഡോ. സക്കറിയാസ് കരിയിലക്കുളം,
ഫാ. പൗലോസ് വാഴക്കാല, ഫാ.എബിജിന്‍ അറക്കല്‍ എന്നിവര്‍ ദിവ്യബലിയര്‍പ്പിക്കും. സമാപനദിനമായ 20ന് വൈകുന്നേരം 6.45ന് ബിഷപ് ഡോ.ജോസഫ് കരിയില്‍ ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും.