ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
1575605
Monday, July 14, 2025 4:29 AM IST
പറവൂർ: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പറവൂർ ടൗൺഹാളിൽ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. ബേബി അധ്യക്ഷത വഹിച്ചു. റേഷൻ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. പോൾ, സംസ്ഥാന സെക്രട്ടറി കെ.കെ. ഇസഹാക്ക്, ബേബി തോമസ്, കെ.ഡി. റോയ്, യു.എൻ. ഗിരിജൻ, മജോ മാത്യു, ചിന്നമ്മ പോൾ, കെ.എസ്. പൗലോസ്, എം.ജെ. രാജു തുടങ്ങിയവർ പ്രസംഗിച്ചു.