കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം
1575235
Sunday, July 13, 2025 4:45 AM IST
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം. അപകടത്തില്‍ വിരല്‍ അറ്റുപോയ യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്.
അശാസ്ത്രീയ രീതിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും വിരലുകള്‍ക്ക് ശേഷി നഷ്ടപ്പെട്ടതിനാല്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലിനെ ദോഷകരമായി ബാധിച്ചേക്കുമെന്ന ആശങ്കയുണ്ടെന്നും ആലുവ സ്വദേശിയായ ഫെംഷാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ രോഗികള്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും ഇത്തരം ആരോപണങ്ങള്‍ മെഡിക്കല്‍ കോളജിനെ അപകീര്‍ത്തിപ്പെടുത്താന്‍ മനപൂര്‍വം ഉന്നയിക്കുന്നതാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.