എംബിബിഎസ് വിദ്യാർഥികളുടെ ഗ്രാജുവേഷൻ സെറിമണി നടത്തി
1575617
Monday, July 14, 2025 4:49 AM IST
നെടുമ്പാശേരി : കുന്നുകര ചാലാക്ക ശ്രീനാരായണ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ എംബിബിഎസ് 2019 ബാച്ച് വിദ്യാർഥികളുടെ ഗ്രാജുവേഷൻ സെറിമണി 'ആരോഹ 2025' കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പ്രദീപ്കുമാർ തങ്കപ്പൻ അധ്യക്ഷനായി. മാനേജർ ഡോ. പി.എ. സേതു, പ്രിൻസിപ്പൽ ഡോ. കെ.ആർ. ഇന്ദിര കുമാരി ബിരുദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. സുമ കൃഷ്ണ ശാസ്ത്രി വിദ്യാർഥികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് ജെറി, ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. പി.കെ. രാജൻ ബാബു, ജോയിന്റ് സെക്രട്ടറി ആർ. രാജേന്ദ്രൻ, കെ.ആർ. ദിനേശൻ, ഡോ. മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു. പിന്നണി ഗായിക സിതാര കൃഷ്ണകുമാർ നയിച്ച സംഗീത വിരുന്നും നടത്തി.