വൈ​പ്പി​ൻ: തൊ​ഴി​ൽ ഉ​റ​പ്പ് ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ട​വ​ന​ക്കാ​ട് ക​ഞ്ഞി​ക്ക​ലം ക​മഴ്ത്തി പ്ര​തി​ഷേ​ധി​ച്ചു.

എ​ൻ​എം​എം ജി​യോ ടാ​ഗിം​ഗ് സം​വി​ധാ​നം പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ൽ സ​മ​യം ഒ​മ്പ​തു​മു​ത​ൽ നാ​ലു വ​രെ ആ​ക്കു​ക, കൂ​ലി 600 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ആ​ക്കി വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു.

കെ.എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.ജെ. ആ​ൽ​ബി അ​ധ്യ​ക്ഷ​നാ​യി. കെ.എ. സാ​ജി​ത്ത്, കെ.യു. ജീ​വ​ൻ​മി​ത്ര, വ​ത്സ​ല സ​ത്യ​ൻ, സി​ബി അ​ശ്വ​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.