കുണ്ടും കുഴിയുമായി പുറയാർ-പുതുവാങ്കുന്ന് റോഡ്
1575237
Sunday, July 13, 2025 4:45 AM IST
കാലടി: കുഴികൾ നിറഞ്ഞ പുറയാർ-പുതുവാങ്കുന്ന് റോഡ് യാത്രക്കാർക്ക് ദുരിതമാകുന്നു. പുറയാർ ജംഗ്ഷനിൽ നിന്നും പുതുവാങ്കുന്നു ഭാഗത്തേക്ക് പോകുന്ന റോഡിൽ പലയിടങ്ങളിലും വലിയ കുഴികൾ രൂപം കൊണ്ട് യാത്രകൾ ദുരിത പൂർണമായിരിക്കുകയാണ്.
ദേശം- വല്ലം കടവ് റോഡിൽനിന്നും (പുറയാർ ജംഗ്ഷൻ)ആരംഭിച്ച് പുതുവാങ്കുന്നുവഴി നെടുമ്പാശേരി എയർപോർട്ടിലേക്കും, കപ്പറശേരി ഭാഗത്തേക്കും എത്തപ്പെടാൻ നിരവധി യാത്രക്കാരാണ് ഈ റോഡ് ഉപയോഗിച്ച് വരുന്നത്.
കൂടാതെ പുറയാർ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്ന സമയങ്ങളിൽ ദേശം ജംഗ്ഷനിൽ ഏത്തിച്ചേരാനും ഈ റോഡ് നൂറുകണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ റോഡ് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
എത്രയുംവേഗം പുറയാർ-പുതുവാങ്കുന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു വേണ്ട നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് ചെങ്ങമനാടു മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൾ റഹ്മാൻ മാടപ്പിള്ളി ആവശ്യപ്പെട്ടു.