എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
1575603
Monday, July 14, 2025 4:29 AM IST
മരട്: തൈക്കൂടത്ത് ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ. പള്ളുരുത്തി ദേശം ചിറപ്പറമ്പിൽ വീട്ടിൽ ലിജിയ മേരി (34), മരട് ചമ്പക്കര കീർത്തി നഗറിൽ നരത്തുരുത്തി വീട്ടിൽ വിഷ്ണു (26), മരട് വിളക്കേടത്ത് വീട്ടിൽ സജിത്ത് (29) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
തൈക്കൂടത്തെ ലോഡ്ജിൽ നിന്നാണ് ലിജിയയെ പിടികൂടിയത്. ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ 23 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് ലിജിയയെന്ന് പറയുന്നു.
ലിജിയയിൽ നിന്ന് എംഡിഎംഎ വാങ്ങാനെത്തിയതായിരുന്നു പിടിയിലായ മറ്റ് രണ്ടു പേർ. എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ശനിയാഴ്ച അർധരാത്രി നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.