സ്വീകരണം നൽകി
1575241
Sunday, July 13, 2025 4:45 AM IST
വൈപ്പിൻ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനു കാവുങ്കലിനു കൊച്ചി താലൂക്ക് കമ്മിറ്റി ഞാറക്കലിൽ സ്വീകരണം നൽകി. സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന സ്വീകരണ യോഗം മുൻ എംപി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് എസ്. സജീർ അധ്യക്ഷനായി. സെക്രട്ടറി സി.ആർ. മേരി, ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി, ശ്രീജ എസ്. നാഥ് , ജിജോ വർഗീസ്, പ്രിൻസൺ തോമസ് , ശ്രീജ കെ. മേനോൻ, സിയാദ് എന്നിവർ സംസാരിച്ചു.