ലോറിയിടിച്ച് ട്രാൻസ്ഫോർമർ മറിഞ്ഞു
1575233
Sunday, July 13, 2025 4:33 AM IST
തൃപ്പൂണിത്തുറ: എരൂരിൽ ചരക്കുലോറി പോസ്റ്റിലിടിച്ചതിനെ തുടർന്ന് ട്രാൻസ്ഫോർമർ റോഡിൽ പതിച്ചു. വഴിയിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ എരൂർ അറക്കക്കടവ് പാലത്തിന് സമീപമായിരുന്നു അപകടം.
എരൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള 160 കെവിഎ ട്രാൻസ്ഫോർമറാണ് തെറിച്ച് റോഡിൽ വീണത്. ട്രാൻസ്ഫോർമർ ടാങ്ക് തകർന്നു ഓയിൽ ലീക്കായി, വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു.
ഏകദേശം 4ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് രണ്ടു മണിക്കൂറോളം വൈദ്യുതി വിതരണം തടസപ്പെട്ടു.