‘മൂവാറ്റുപുഴയിൽ എംസി റോഡിലെ അറ്റകുറ്റപ്പണികൾ വേഗം പൂർത്തിയാക്കണം’
1575067
Saturday, July 12, 2025 4:50 AM IST
മൂവാറ്റുപുഴ: നഗരത്തിലെ എംസി റോഡിൽ അറ്റകുറ്റപ്പണികൾ വേഗം പൂർത്തിയാക്കണമെന്ന് ഐഎൻഎൽ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാളുകളായി തുടരുന്ന റോഡ് പണി ജനങ്ങൾക്ക് നരകതുല്യമായ അനുഭവങ്ങളാണ് നൽകികൊണ്ടിരിക്കുന്നത്.
നിരവധി അപകടങ്ങളാണ് ഇക്കാലയളവിൽ ഇവിടെ ഉണ്ടായിട്ടുള്ളത്. വലിയ ഗർത്തങ്ങളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.
കൂടാതെ റോഡിൽ വെള്ളക്കെട്ട് കൂടിയാകുന്പോൾ ദുരിതം ഇരട്ടിയായിരിക്കുകയാണ്. നിലവിലുള്ള റോഡുകൾ ഉയർത്തിയത് കാരണം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്.
കടമുറികളെക്കാളും ഉയരത്തിൽ വന്നിട്ടുള്ള ഫുട്പാത്തുകൾ വ്യാപാരികളുടെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഭാവിയിൽ ഈ കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയാണുള്ളതെന്നും യോഗം ആരോപിച്ചു.