ദീപിക നമ്മുടെ ഭാഷ പദ്ധതി : അകനാട് ഗവ. എൽപി സ്കൂളിൽ
1575612
Monday, July 14, 2025 4:49 AM IST
പെരുമ്പാവൂർ: മുടക്കുഴ അകനാട് ഗവണ്മെന്റ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുടക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് വിദ്യാർഥികളായ ശബരി തേജസ് ബാബു, കെ.ജി. ആരിക എന്നിവർക്ക് ദീപിക പത്രം നൽകി നിർവഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് എം.ജി. സന്തോഷ് കുമാർ, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.പി. ഗോപിനാഥൻ നായർ, ആർ. ശ്രീജിത്ത് , രമേശ് കുമാർ, ഷാജി കീച്ചേരി, ശ്രീജ ബിജു, റിനി ബെന്നി, മിമി ലിനോയി, പോൾ വർഗീസ്, ടി.കെ. സാബു,
പ്രധാനാധ്യാപിക ബീന സാമൂവൽ, സ്കൂൾ അസിസ്റ്റന്റ് സി.എസ്. ഷിജി, സ്റ്റാഫ് സെക്രട്ടറി ഷിനി കുര്യാക്കോസ്, അധ്യാപകരായ രജനി, സൗമ്യ, ഹേമ, വത്സല, ഏരിയ മാനേജർ ടി.എ. നിബിൻ എന്നിവർ സംസാരിച്ചു. സ്കൂളിൽ പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് മുടക്കുഴ സർവീസ് സഹകരണ ബാങ്കാണ്.