ഏലൂർ നഗരസഭാ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
1575619
Monday, July 14, 2025 5:01 AM IST
ഏലൂർ : എസ്എസ്എൽ സി -പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ഏലൂർ നഗരസഭ ആദരിച്ചു. വിജയിച്ച എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരും ബിരുദ -ബിരുദാനന്തര വിഷയങ്ങളിൽ റാങ്ക് നേടിയവരുമായ 425 വിദ്യാർഥികളെ അനുമോദിക്കുന്നതിനായാണ് മികവ് -025 വിദ്യാഭ്യാസ അവാർഡ് സംഘടിപ്പിച്ചത്. ഏലൂർ നഗരസഭാ ടൗൺഹാളിൽ ചെയർപേഴ്സൺ എ.ഡി. സുജിൽ ഇന്നലെ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ് , ടി.എം.ഷെനിൻ , വി.എ. ജെസി, പി.എ. ഷെരീഫ്, നിസി സാബു, കെ.എ. മാഹിൻ, അംബികാ ചന്ദ്രൻ, പി.എം.അയൂബ്, എസ്. ഷാജി എന്നിവർ പങ്കെടുത്തു. എക്സൈസ് ഇൻസ്പക്ടർ വി.എസ്. ഹാനിഷിന്റെ നേതൃത്വത്തിൽ ലഹരി ബോധവത്കരണ ക്ലാസും നടത്തി.