മ​ട്ടാ​ഞ്ചേ​രി: എ​ൻ​ജി​ൻ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് ഒ​ഴു​കി​യ ബാ​ർ​ജ് ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​ൽ​ത്തീ​ര​ത്ത് മ​ണ​ൽ​തി​ട്ട​യി​ൽ ഉ​റ​ച്ചു. വൈ​പ്പി​നി​ൽ ഡ്ര​ജ്ജിം​ഗി​നാ​യി കൊ​ണ്ടു​വ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ഡു​ൾ ഡു​ൾ-5 എ​ന്ന വ​ലി​യ ബാ​ർ​ജാ​ണ് തീ​ര​ത്തു​നി​ന്ന് ഏ​താ​ണ്ട് 30 അ​ടി മാ​റി ക​ട​ൽ​ത്തീ​ര​ത്ത് ഉ​റ​ച്ചു പോ​യ​ത്.

ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​ഴി​മു​ഖ​ത്ത് ക​പ്പ​ൽ ചാ​ലി​ൽ ബാ​ർ​ജി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​ത്. പി​ന്നീ​ട് ട​ഗ് ബോ​ട്ടു​ക​ൾ എ​ത്തി ബാ​ർ​ജ് വ​ലി​ച്ച് നീ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ​ര​ത്ത് ഉ​റ​ച്ചു പോ​യ​തി​നാ​ൽ സാ​ധി​ച്ചി​ല്ല.

ക​ട​ലി​ൽ വേ​ലി​യി​റ​ക്ക​മാ​യ​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ചു. വേ​ലി​യേ​റ്റ സ​മ​യ​ത്ത് കൂ​ടു​ത​ൽ ട​ഗ്ഗ് ബോ​ട്ടു​ക​ൾ എ​ത്തി​ച്ച് ബാ​ർ​ജ് നീ​ക്കാ​നാ​ണ് ശ്ര​മം.