ഇതരസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴയാറിൽ കാണാതായി
1575590
Monday, July 14, 2025 4:14 AM IST
മൂവാറ്റുപുഴ: കുളിക്കുന്നതിനിടെ മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായി. സൗത്ത് മാറാടി ആഷ്ലി ഫര്‍ണിച്ചര്‍ ഷോപ്പ് ജീവനക്കാരനായ ബംഗളൂരു സ്വദേശി ഫയാസ് ഖാനെ(45)യാണ് ഇന്നലെ വൈകുന്നേരം നാലരയോടെ കാണാതായത്.
മഞ്ചേരിപ്പടി തിരുമധുര ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവില്‍ ബന്ധുവിനോടൊപ്പം കുളിക്കുന്നതിനിടെ ഫയാസ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മൂവാറ്റുപുഴ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല.