ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചനിലയിൽ
1575508
Monday, July 14, 2025 12:12 AM IST
തൃപ്പൂണിത്തുറ: ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരട് ഇന്ദിരാജി റോഡ് ചക്കാലക്കൽ ഷിജു വർഗീസിനെ (ഇഞ്ചപ്പൻ 48) ആണ് തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു നാളായി തൃപ്പൂണിത്തുറയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു താമസം.
ഇന്നലെ രാവിലെ കുളിക്കാനെത്തിയവരുടെ സംശയത്തെ തുടർന്ന് തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫിസർ കെ.കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംസ്കാരം ഇന്ന് മൂന്നിന് തൈക്കൂടം സെന്റ് റാഫേൽസ് പള്ളിയിൽ. ഭാര്യ: ടിന്റു മരിയ. മകൾ: അന്ന.