ഡാര്‍ക്ക് നെറ്റ് കേസ്: പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബി
1575595
Monday, July 14, 2025 4:14 AM IST
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസണ് മുഖ്യപ്രതിയായ ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാട് കേസില്‍ പ്രതികളെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇന്ന് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. രണ്ടു ദിവസത്തേക്കാകും കസ്റ്റഡി ആവശ്യപ്പെടുക. നിലവിലെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ എന്‍സിബിക്ക് കാര്യമായ വിവരങ്ങള്‍ എഡിസണില്‍ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. എഡിസന്റെ സുഹൃത്ത് അരുണ്‍ തോമസ്, മറ്റൊരു കേസില്‍ അറസ്റ്റിലായ ഡിയോള്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.
ഡിയോളിനൊപ്പം അറസ്റ്റിലായ ഇയാളുടെ ഭാര്യ അഞ്ജുവിനെ വനിതാ ഉദ്യോഗസ്ഥരുടെ കുറവിനെ തുടർന്ന് എന്‍സിബിക്ക് ചോദ്യം ചെയ്യാനായില്ല.