ദീപിക നമ്മുടെ ഭാഷ പദ്ധതി : പഴങ്ങാട് സെന്റ് ജോർജ് സ്കൂളിൽ
1575613
Monday, July 14, 2025 4:49 AM IST
ഫോർട്ടുകൊച്ചി : കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പഴങ്ങാട് സെന്റ് ജോർജ് യുപി, എൽപി സ്കൂളുകളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി ആരംഭിച്ചു. കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി പദ്ധതി ഉദ്ഘാടനം ചെയ്തു. വികാരിയും സ്കൂൾ മാനേജരുമായ ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ബാങ്ക് ഡയറക്ടർ ബോർഡ് വൈസ് പ്രസിഡന്റ് ഉഷ പ്രദീപ്, അംഗങ്ങളായ ജോണി കുന്നുംപുറം, ജെയ്സൺ കൊച്ചുപറമ്പിൽ, പൊന്നൻ കാരത്തറ, ശോഭ ജോസഫ് , ജ്യോതി പോൾ, സി.ജെ. ജോസഫ് ചാലാവീട്ടിൽ, ഷാജി കുറുപ്പശേരി, കെ.വി. ആന്റണി,
സി.സി. ചന്ദ്രൻ, ലാലു വേലിക്കകത്ത്, പ്രധാനാധ്യാപികമാരായ സോണി ബെയ്സിൽ, ജെയിൻ, ദീപിക പ്രതിനിധികളായ പോൾ ബെന്നി പുളിക്കൽ, അനിത അനിൽ എന്നിവർ പ്രസംഗിച്ചു.