മന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോൺ. നേതാവ് അറസ്റ്റിൽ
1575598
Monday, July 14, 2025 4:14 AM IST
തൃപ്പൂണിത്തുറ: മന്ത്രി ആർ. ബിന്ദുവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. വനിതാ കഥകളി സംഘത്തിന്റെ ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മന്ത്രിയുടെ പ്രസംഗം നടക്കുമ്പോൾ കരിങ്കൊടിയുമായി എത്തിയ ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ പറയന്താനത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിൽ എടുത്ത ഉടനെ കരിങ്കൊടി വീശി. സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രവീണിനെ മന്ത്രി പോയ ശേഷമാണ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത്.