പറവൂർ മർച്ചന്റ്സ് അസോ. സുവർണ ജൂബിലി ആഘോഷിച്ചു
1575623
Monday, July 14, 2025 5:01 AM IST
പറവൂർ : പറവൂർ മർച്ചന്റ്സ് അസോസിയേഷന്റെ (മാർക്കറ്റ് ) സുവർണ ജൂബിലിയാഘോഷം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ബി. മോഹനൻ അധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡും എക്സലൻസി അവാർഡ് വിതരണവും മുൻസിപ്പൽ ചെയർപേഴ്സൺ ബീനാ ശശിധരൻ നിർവഹിച്ചു. ജില്ലാ ക്ഷേമനിധി ആനുകൂല്യം ജില്ലാ ട്രഷറർ സി.എസ്. അജ്മൽ വിതരണം ചെയ്തു. 70 വയസ് തികഞ്ഞ വ്യാപാരികളെ മുൻസിപ്പൽ വൈസ് ചെയർമാൻ എം.ജെ. രാജു ആദരിച്ചു.
സുവനീർ പ്രകാശനം റവ. ഡോ. ജെയിംസ് പേരേപ്പാടൻ നിർവഹിച്ചു. സമകാലീന വിഷയത്തെക്കുറിച്ച് ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ടി.വി. നിതിൻ, വാർഡ് കൗൺസിലർ എം.കെ. ബാനർജി ,നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ. ഷാറ്റോ, യൂത്ത് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാവിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി. ശാന്തമ്മ, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ബേബി, പറവൂർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ കൺവീനർ ടി.ഡി. റീജൻ, ട്രഷറർ കെ.ബി. ഹാരിഷ് , ജോയിന്റ് സെക്രട്ടറിമാരായ കെ.എ. സാദത്ത്, വി.ജെ. ജോയ് എന്നിവർ സംസാരിച്ചു.