കൗൺസിലറെ ആദരിച്ചു
1575244
Sunday, July 13, 2025 5:15 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ വാർഡുകളിൽ നിന്നും ശുചിത്വ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയതിന് നഗരസഭയുടെ ആദരവ് കരസ്ഥമാക്കിയ 36-ാം വാർഡ് കൗൺസിലർ ജയകുമാറിനെ (അപ്പൻ) രാജീവ്ഗാന്ധി കൾച്ചറൾ ഫോറം ആദരിച്ചു.
കെ.ബാബു എംഎൽഎ ഉപഹാരം നൽകി. ഫോറം ചെയർമാൻ ടി.വി.ഷാജി, വൈസ് ചെയർമാൻമാരായ എം.കെ. സന്തോഷ്, വി.കെ.സുരേഷ്, എസ്.പി. സന്തോഷ്, എസ്.ജെ. മുരളീധരൻ, ഒ.എം. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.