അണ്ടർ 13 ചെസ്: സൈറസും ടെസയും ചാമ്പ്യൻമാർ
1575624
Monday, July 14, 2025 5:01 AM IST
കളമശേരി : അസപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന എറണാകുളം ജില്ലാ അണ്ടർ 13 ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ സൈറസ് എൽദോയും പെൺകുട്ടികളുടെ വിഭാഗത്തിൽ ടെസ ജാക്സനും ചാമ്പ്യന്മാർ.
ഓപ്പൺ വിഭാഗത്തിൽ ജോവറ്റ് ജിബിൻ, എറിക് സനിഷ്, ഡാനിയൽ ബോബി എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രഗ്യ പ്രദീപ്, വർഷിനി അരുൺ, കാർത്തിക സജിത്ത് എന്നിവരും യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇരു വിഭാഗത്തിലെയും ആദ്യ രണ്ട് സ്ഥാനക്കാർ തൃശൂരിൽ നടക്കുന്ന സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.
സമ്മാനദാന ചടങ്ങിൽ ജില്ലാ സെക്രട്ടറി എം. കണ്ണൻ, ചെസ് ഇൻ സ്കൂൾ വൈസ് ചെയർമാൻ വി.എം. രാജീവ് , ജില്ല ജോയിന്റ് സെക്രട്ടറി മാർട്ടിൻ സാമുവൽ എന്നിവർ സംസാരിച്ചു.അന്താരാഷ്ട്ര ഫിഡെ ആർബിറ്റർ പി.വി. കുഞ്ഞുമോനാണ് ചാമ്പ്യൻഷിപ്പ് നിയന്ത്രിച്ചത്.