കാണാതായ വീട്ടമ്മയുടെ മൃതദേഹം കടലിൽ കണ്ടെത്തി
1575176
Saturday, July 12, 2025 10:19 PM IST
പനങ്ങാട്: കുന്പളത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കടലിൽ കണ്ടെത്തി. കുന്പളം തുരുത്തിപറന്പിൽ പരേതനായ ഗോപിയുടെ ഭാര്യ വനജ (60) യുടെ മൃതദേഹമാണ് തോപ്പുംപടി സൗത്ത് ബീച്ച് മാനാശേരിക്ക് സമീപം ഒഴുകി നടക്കുന്ന നിലയിൽ കടലിൽനിന്നും കണ്ടെത്തിയത്.
കോസ്റ്റൽ പോലീസ് കരയ്ക്കടുപ്പിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം കുന്പളം ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കാണാതായ വനജയുടെ ചെരിപ്പ് ബുധനാഴ്ച ഉച്ചയോടെ കുന്പളം നോർത്ത് കള്ളുഷാപ്പിന് എതിർവശത്ത് കായലിന് സമീപം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പനങ്ങാട് പോലീസും കടവന്ത്രയിൽ നിന്നെത്തിയ ഫയർഫോഴ്സും കായലിൽ തെരച്ചിൽ ആരംഭിക്കുകയും പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.