കേന്ദ്ര സര്‍ക്കാരിന്റെ ശുചിമുറി പദ്ധതി
1575592
Monday, July 14, 2025 4:14 AM IST
കൊച്ചി: ഏഴേമുക്കാല്‍ കോടി ചിലവില്‍ നഗരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ പദ്ധതി വരുന്നു. 'സ്വച്ഛ് ഭാരത് മിഷ'ന്റെ ഭാഗമായി നഗരത്തിലെമ്പാടും 200 ടോയ്ലറ്റുകള് സ്ഥാപിക്കുന്നതാണ് പദ്ധതി.
അഞ്ച് കോടി കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന് (എസ്ബിഎം) ഫണ്ടില്‍ നിന്നു ലഭിക്കും. ബാക്കിയുള്ള തുക കോര്പറേഷന് കണ്ടെത്തണം. ഇതില്‍ 1.65 കോടി രൂപ എസ്ബിഎം സഹായമായി ലഭിക്കും.
കമ്യൂണിറ്റി ടോയ്ലറ്റ് വിഭാഗത്തില്‍പ്പെടുത്തി ചേരി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ 40 ടോയ്ലറ്റുകളും സ്മാര്‍ട് ടോയ്ലറ്റ് വിഭാഗത്തില്‍ നഗരത്തില്‍ 64 ടോയ്ലറ്റുകളുമാണ് നിര്‍മിക്കുക. മൂത്രപ്പുരകളില് 148 യൂറിനലുകള്‍ നിര്‍മിക്കാനായി 47 ലക്ഷം രൂപ ലഭിക്കും.
അതോടൊപ്പം പിഎംഎവൈ പദ്ധതിയില്‍ വീടുകള്‍ നിര്മിക്കുന്നവര്ക്കു ശുചിമുറി നിര്‍മാണത്തിനുള്ള വ്യക്തിഗത ഗാര്‍ഹിക ശുചിമുറി (ഐഎച്ച്എച്ച്എല്‍) പദ്ധതി പ്രകാരം രണ്ട് കോടിയുമാണ് പദ്ധതിയിലുപ്പെടുത്തിയിട്ടുള്ളത്.