മഞ്ഞുമാതാ ബസിലിക്കയിൽ യുവജനദിനാഘോഷം
1575616
Monday, July 14, 2025 4:49 AM IST
ചെറായി: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ യുവജനദിനാഘോഷം നടത്തി. ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി കുരിശിങ്കൽ പതാക ഉയർത്തി. കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഫ്ളാഷ് മോബും അവതരിപ്പിച്ചു.
സഹവികാരിമാരായ ഫാ. സിന്റോ കുരിയപറമ്പിൽ, ഫാ. ജോമിറ്റ് നടുവിലവീട്ടിൽ, കൈക്കാരൻമാരായ മനു പടമാടൻ, ബെന്നി വലിയ വീട്ടിൽ, മിൽട്ടൻ ലിവേര,
കേന്ദ്ര സമിതി പ്രസിഡന്റ് തോമസ് ചെമ്പകശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി ഡോൺ സാവിയോ, മതബോധന വിഭാഗം പ്രധാന അധ്യാപിക സി. അതുല്ല്യ എന്നിവർ പ്രസംഗിച്ചു.