കാഴ്ച പരിമിതരുടെ ചെസ്: പി. ബലരാമൻ ചാന്പ്യൻ
1575600
Monday, July 14, 2025 4:29 AM IST
ആലുവ: കാഴ്ച പരിമിതർക്കായി സംഘടിപ്പിച്ച ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്ക്കോപ്പ ചെസ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിൽ പി. ബലരാമൻ (തിരുവനന്തപുരം) ചാമ്പ്യനായി. വൈഎംസിഎ ക്യാമ്പ് സെന്ററിൽ നടന്ന സമ്മളനത്തിൽ അൻവർ സാദത്ത് എംഎൽഎ ട്രോഫികൾ സമ്മാനിച്ചു.
ഇ.പി. നൗഷാദ്(കോഴിക്കോട്), ടി. ഷൈബു(കണ്ണൂർ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ അയിഷ സൈനബ്, ജൂണിയർ വിഭാഗത്തിൽ കെ. മുഹമ്മദ് റനീഷ് എന്നിവർ ഒന്നാമതെത്തി.