ലോഡ്ജിൽ കർണാടക സ്വദേശി മരിച്ചനിലയിൽ
1575741
Monday, July 14, 2025 10:41 PM IST
ആലുവ: റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിനുള്ളിൽ കർണാടക സ്വദേശിയായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. അബ്ദുൾ സലാം (63) ആണ് മരിച്ചത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നു. രണ്ട് ദിവസമായി തുറക്കാത്ത മുറിയിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതോടെ ഇന്നലെ ഉച്ചകഴിഞ്ഞ് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി വാതിൽ പൊളിച്ച് മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ കട്ടിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.