എറണാകുളം-അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം സുവർണ ജൂബിലിയാഘോഷം
1575620
Monday, July 14, 2025 5:01 AM IST
കാലടി: എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ തുടങ്ങി. ദന്പതീ വിശുദ്ധരായ ലൂയിയുടെയും സെലിന്റെയും തിരുനാൾ ദിനമായ ജൂലെ 12ന് കെട്ടുറപ്പിന്റെ 50 വർഷം എന്ന ആശയത്തോടെ ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം അതിരൂപത പ്രോ പ്രോട്ടോ സിഞ്ചെലൂസ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് നിർവഹിച്ചു.
വികാരി ഫാ. മാത്യു കിലുക്കൻ ജൂബിലി പതാക ഉയർത്തി. മുൻ ഡയറക്ടർമാരായിരുന്ന ഫാ. പോൾ മണവാളൻ, ഫാ. പോൾ കല്ലൂക്കാരൻ, ഫാ. സെബാസ്റ്റ്യൻ തോട്ടപ്പിള്ളി, ഫാ. ജോർജ് മാങ്കുഴിക്കരി, ഫാ. സഖറിയാസ് പറനിലം, ഫാ. ആന്റണി പെരുമായൻ, ഫാ. വർഗീസ് പുളിക്കൽ, ഫാ. അഗസ്റ്റിൻ കല്ലേലി, റിസോഴ്സ് ടീം ആയിരുന്ന റൈഫൻ ജോസഫ്, വിൻസെന്റ് ജോസഫ്, ജോസ് മഴുവഞ്ചേരി സിസ്റ്റർ ഗോൺസാഗ എന്നിവരെ ആദരിച്ചു.
ജൂബിലി വർഷത്തിന്റെ കർമ പദ്ധതി ഫാ. റിജു വെളിയിൽ, റൂബി മേജോ കോയിപറമ്പിൽ, ഡെയ്സിഅഗസ്റ്റിൻ എന്നിവർ അവതരിപ്പിച്ചു. വിശുദ്ധ ലൂയി സെലിൻ ദമ്പതികളുടെ നൊവേന ദേവാലയത്തിൽ നടന്നു.
കറുകുറ്റി ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് തേങ്ങാത്തറ കാർമികത്വം വഹിച്ചു. ഫാ. ജേക്കബ് മുളവരിക്കൻ വചന സന്ദേശം നൽകി. ആഘോഷമായ പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, സ്നേഹവിരുന്ന് എന്നിവയുണ്ടായി.