ജര്‍മ്മന്‍ എപ്ലോയേഴ്സ് സംഘം കോട്ടപ്പുറം കിഡ്സ് സന്ദര്‍ശിച്ചു
1575246
Sunday, July 13, 2025 5:15 AM IST
പറവൂർ: കോട്ടപ്പുറം രൂപതക്ക് കീഴിലുള്ള കിഡ്സ് ക്യാമ്പസിൽ ജർമ്മൻ എംപ്ലോയേഴ്സ് സംഘം സന്ദർശനം നടത്തി. തികച്ചും സൗജന്യമായി തൊഴിൽ സാധ്യതകൾ നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.
വിദ്യാർഥികൾക്ക് വിവിധ ജോലികൾക്കുള്ള സമ്മതപത്രം സംഘം നൽകി. കിഡ്സ് ക്യാമ്പസില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് ഉത്തരങ്ങളും നല്കി. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശേരി സംഘത്തെ സ്വീകരിച്ചു.
ഇന്റര്‍ നാഷണല്‍ ലാംഗ്വേജ് അക്കാദമി സെന്റര്‍ കോ ഓർഡിനേറ്റര്‍ ഫാ. സിജില്‍ മുട്ടിക്കല്‍, കൊച്ചി രൂപത ലാംഗേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. പ്രസാദ് കത്തിപ്പറമ്പില്‍, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. ബിയോണ് തോമസ് കോണത്ത്, ഫാ. എബ്നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.