ജപ്തി ചെയ്ത വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്റ്റിൽ
1460382
Friday, October 11, 2024 3:35 AM IST
തൃപ്പൂണിത്തുറ: അർബൻ സഹകരണ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കോടതി നടപടി പ്രകാരം, ഇരുമ്പനത്ത് ജപ്തി നടപടികൾ പൂർത്തിയാക്കിയ വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ ഒന്നാം പ്രതി ആന്റി സർഫാസി മൂവ്മെന്റ് നേതാവ് തൈക്കൂടം ബണ്ട് റോഡ് പൂളത്ത് വീട്ടിൽ താമസിക്കുന്ന പൂണിത്തുറ നന്ദനത്ത് കൊച്ചാക്കോ റോഡിൽ പള്ളത്ത് വീട് പി.ജെ. മാനുവലി(64)നെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.