യാത്രക്കാരെ മർദിച്ചു; ജീപ്പ് അടിച്ചുതകർത്തു
1461096
Tuesday, October 15, 2024 12:37 AM IST
രാജാക്കാട്: ജീപ്പ് കാറിൽ ഇടിച്ചതിനെ തുടർന്ന് ജീപ്പ് യാത്രികർക്ക് മർദനമേറ്റു. കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെയാണ് സംഭവം. എറണാകുളം വാളകം സ്വദേശികളായ നാലംഗ സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് ചിന്നക്കനാലിന് സമീപം എതിരേ വന്ന കാറിൽ ഇടിച്ചെന്ന് ആരോപിച്ചാണ് കാർ യാത്രികരായ രണ്ടംഗ സംഘം ജീപ്പ് യാത്രികരെ മർദിക്കുകയും ജീപ്പ് അടിച്ചുതകർക്കുകയും ചെയ്തത്.
വാളകം സ്വദേശികളായ സാലസ്(23), കുര്യാച്ചൻ(50),മനീഷ്(30), ഉമ്മർ(28) എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ചിന്നക്കനാൽ സ്വദേശി ജിനീഷ്(33), കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരേ ശാന്തൻപാറ പോലീസ് കേസെടുത്തു.