സെന്റ് മേരീസ് ആശുപത്രി ഹോംകെയർ സേവനവുമായി വീടുകളിലേക്ക്
1461528
Wednesday, October 16, 2024 6:20 AM IST
തൊടുപുഴ: കഴിഞ്ഞ ആറര പതിറ്റാണ്ടായി ആതുരസേവന രംഗത്ത് മികച്ച സേവനം നൽകിവരുന്ന സെന്റ് മേരീസ് ആശുപത്രി ഹോംകെയർ സേവനത്തിലേക്ക്. പരിചയസന്പന്നരായ മെഡിക്കൽ ടീം വീടുകളിലെത്തി ആവശ്യമായ ചികിത്സകൾ രോഗികൾക്ക് നൽകി സാന്ത്വനമേകുന്ന പദ്ധതിയാണിത്.
പ്രായമായവർ, കിടപ്പുരോഗികൾ, മക്കൾ, വിദേശത്തുള്ള മാതാപിതാക്കൾ തുടങ്ങി ആശുപത്രിയിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കാണ് ഹോംകെയർ സേവനങ്ങൾ വിഭാവനം ചെയ്യുന്നത്. ഡോക്ടർ, നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ കോ-ഓർഡിനേറ്റർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് മെഡിക്കൽ കെയറിനായി വീടുകളിലെത്തുന്നത്.
ഇതോടൊപ്പം ലബോറട്ടറി സൗകര്യങ്ങൾ, സീനിയർ സിറ്റിസണ്‍ സേവനങ്ങൾ എന്നിവയും ലഭ്യമാണ്. സെന്റ് മേരീസ് ആശുപത്രിയുടെ 20 കിലോമീറ്റർ ചുറ്റളവിലാണ് ഹോംകെയർ സേവനങ്ങൾ നടപ്പാക്കുന്നത്. ഫോണ്‍: 8848036125, 04862250350.