ശിശുദിനാഘോഷ മത്സരം സംഘടിപ്പിക്കും
1461101
Tuesday, October 15, 2024 12:37 AM IST
ഇടുക്കി: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.
വർണോത്സവം - 2024 എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി കഥാരചന, കവിതാരചന, ഉപന്യാസ രചന തുടങ്ങിയ സാഹിത്യ മത്സരങ്ങളും പ്രസംഗം, പദ്യപരായണം, ലളിതഗാനം, ദേശഭക്തിഗാനം തുടങ്ങിയ കലാ മത്സരങ്ങളും എൽപി വിഭാഗത്തിൽ ചാച്ചാ നെഹ്റു മത്സരവും നടത്തും.
എൽപി വിഭാഗത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടിയാകും പ്രധാനമന്ത്രിയായി ശിശുദിനാഘോഷ പരിപാടി നയിക്കുക. മത്സരങ്ങൾ 26ന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ നടക്കും.വിജയികൾക്ക് നവംബർ 14 ന് ശിശുദിനാഘോഷത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഫോണ്: 9447813559.