നാ​ട​കോ​ത്സ​വം: സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു
Tuesday, October 15, 2024 12:37 AM IST
മു​ത​ല​ക്കോ​ടം: ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ടൗ​ണ്‍​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം രൂ​പ​പ്പെ​ടു​ത്തി​യ സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം ന​ട​ത്തി. നാ​ട​ക സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് ഇ​രു​ളം ആ​ദ്യ​കാ​ല നാ​ട​ക ന​ട​ൻ ഡി. ​മൂ​ക്ക​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​ൻ നീ​റ​ണാ​ൽ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്മ​ര​ണി​ക ത​യാ​റാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ പി. ​വി​നോ​ദ്, പി.​ആ​ർ. ബി​നോ​യ്, പി.​വി.​ക​ണ്ണ​ൻ എ​ന്നി​വ​രെ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എം .ബാ​ബു ആ​ദ​രി​ച്ചു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​സി. സു​രേ​ന്ദ്ര​ൻ, തൊ​ടു​പു​ഴ ചാ​ക്ക​പ്പ​ൻ, വി​നോ​ദ് പു​ഷ്പാം​ഗ​ദ​ൻ, കെ.​എ. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.