"സ്നേഹപൂർവം ഭൂമിക്കായി'ആരംഭിച്ചു
1461526
Wednesday, October 16, 2024 6:20 AM IST
തൊടുപുഴ: ഒളമറ്റം പെരുക്കോണി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി, ജല, ആവാസ വ്യവസ്ഥ സംരക്ഷണത്തിനായി "സ്നേഹപൂർവം ഭൂമിക്കായി' എന്ന പദ്ധതിയും കുട്ടികളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ "കുഞ്ഞേ നിനക്കായ്' എന്ന പേരിലും പദ്ധതികൾ ആരംഭിച്ചു.
പൊന്നന്താനം സെന്റ് പീറ്റേഴ്സ് യുപി സ്കൂൾ മാനേജർ ഫാ. ജേക്കബ് പല്ലോന്നിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഷിജു ചാക്കോ അധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മിസ്ട്രസ് കെ.എ. മണി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. ഹേമരാജ്, പിടിഎ പ്രസിഡന്റ് എം.എസ്. ദിലിപ്കുമാർ, എംപിടിഎ പ്രസിഡന്റ് സിമി അനീഷ്, ട്രസ്റ്റിമാരായ സൈമണ്‍ ജേക്കബ്, അനൂപ് ജോസ്, അസോസിയേഷൻ സെക്രട്ടറി പി.എൻ. അബി എന്നിവർ പ്രസംഗിച്ചു.