നൂതന കാൻസർ ശസ്ത്രക്രിയയുമായി തൊടുപുഴ സ്മിത ആശുപത്രി
1461529
Wednesday, October 16, 2024 6:20 AM IST
തൊടുപുഴ: കരൾ-ഹൃദയസംബന്ധമായ രോഗമുള്ളയാളുടെ ചെറുകുടലിൽ ബാധിച്ച കാൻസർ എന്റോസ്കോപ്പി വഴി പൂർണമായും നീക്കം ചെയ്ത് സ്മിത മെമ്മോറിയൽ ആശുപത്രി. 83 വയസുള്ള തൊടുപുഴ സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ ശാസ്ത്രക്രിയകളിൽ ദീർഘനാൾ ആശുപത്രിയിൽ കിടക്കേണ്ടിവരാറുണ്ട്.
കുടലിനെ പുറത്തേക്ക് വയ്ക്കുന്ന കൊളനോസ്കോപ്പി, ഇലെഓസ്റ്റോമി എന്നിവ എൻഡോസ്കോപ്പിക് സർജറിക്ക് ആവശ്യമില്ല. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് സൗഖ്യം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. മസിൽ ലയറിനെയോ കഴലകളെയോ മറ്റു അവയവങ്ങളെയോ ബാധിക്കാത്ത അന്നനാളം മുതൽ വൻകുടലിന്റെ മലദ്വാരം വരെയുള്ള ഏതു തരം ട്യൂമറും എൻഡോസ്കോപ്പി വഴി നീക്കം ചെയ്യാനുള്ള നൂതന ശസ്ത്രക്രിയ സ്മിത ഹോസ്പിറ്റലിൽ ലഭ്യമാണ്.
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ബോണി ജോർജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനു പുറമെ വൻകുടലിലും ചെറുകുടലിലുമായി മറ്റ് നാലു ശസ്ത്രക്രിയകൾ കൂടി ആശുപത്രിയിൽ നടത്തിയിട്ടുണ്ട്. ചെറുകുടലിലോ വൻകുടലിലോ ഉണ്ടാകുന്ന കാൻസർ നീക്കം ചെയ്യാനുള്ള നൂതന എൻഡോസ്കോപ്പി ചികിത്സാ രീതി മധ്യ കേരളത്തിൽ അപൂർവമായെ നടക്കാറുള്ളൂ.