വീടുകയറി ആക്രമിച്ചതായി പരാതി
1544391
Tuesday, April 22, 2025 5:29 AM IST
തിരുവാർപ്പ്: ഇന്നലെ പുലർച്ചെ രണ്ടംഗസംഘം വീടുകയറി അമ്മയെയും മകനെയും ആക്രമിച്ചതായി പരാതി. പുലർച്ചെ രണ്ടാേടെ കിളിരൂരിലായിരുന്നു സംഭവം. കൊച്ചുപറമ്പിൽ ഓമന ബാബു, മകൻ പ്രമോദ് എന്നിവർക്കാണ് മർദനമേറ്റത്.
വീടിന്റെ ജനൽ ചില്ലുകളും തകർത്തു. ഇരുവരും കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മുൻവൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് സൂചന. വാദികളെയും പ്രതികളെയും ഇന്ന് സ്റ്റേഷനിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നു കുമരകം എസ്എച്ച്ഒ കെ. ഷിജി അറിയിച്ചു.