മാ​ഞ്ഞൂ​ര്‍: പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും വി​ക​സ​ന മു​ര​ടി​പ്പി​നും ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രോ​ടു​ള്ള അവഗണനയ്​ക്കും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടി​ശി​ക ന​ല്‍​കാ​ത്ത​തി​നു​മെ​തി​രേ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​ത്, സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്‍റ് എ​ൻജി​നിയ​ര്‍ ത​സ്തി​ക​ക​ള്‍ ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന​ത് തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ചൂ​ണ്ടിക്കാ​ണി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേധം.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ സ​ഖ​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നു ജോ​ര്‍​ജ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര്‍​ഗീ​സ് കാ​റു​കു​ളം, ജോ​ര്‍​ജ് നെ​ടു​നി​ലം, വി.​ആ​ര്‍. ശി​വ​ദാ​സ്, ടോ​മി ക​റു​കു​ളം, ചാ​ക്കോ മ​ത്താ​യി, ജെ​യ്‌​നി തോ​മ​സ്, ബി​ന്ദു സു​രേ​ഷ്, ജോ​ജോ കോ​ട്ട​പ​റ​മ്പി​ല്‍, ജി​സ് തോ​മ​സ്, ബാ​ബു തൂ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.