വൈ​ക്കം: മൂ​ന്നു​വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത സു​ഹൃ​ത്തി​നെ ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി വി​ട്ട​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​റ​വ​ൻ​തു​രു​ത്ത് വാ​ളം​പ​ള്ളി​പ്പാ​ല​ത്തി​ന് സ​മീ​പം ന​ടു​വി​ലേ​ക്കൂ​റ്റി​ൽ പ​രേ​ത​രാ​യ ജോ​യി-​ശാ​ന്ത​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജി​ജോ തോ​മ​സാ​ണ് (40) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​പു​തി​യ​കാ​വ് ജം​ഗ്‌​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ജി​ജോ സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​രേ വ​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ജോ​യെ ഉ​ട​ൻ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച ജി​ജോ. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജി​ജ. മ​ക​ൻ: ജോ​ഷ്വാ.