ധർണ നടത്തി
1544400
Tuesday, April 22, 2025 5:30 AM IST
ടിവിപുരം: വേതന കുടിശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്സ് ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ചെമ്മനത്തുകര പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണാസമരം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.വി. നടരാജൻ അധ്യക്ഷത വഹിച്ചു. എസ്. ബിജു, സിജീഷ്, ദീപാ ബിജു, ടി.കെ. മധു, തങ്കമ്മ തങ്കേശൻ എന്നിവർ പ്രസംഗിച്ചു.