കാരുണ്യത്തിന്റെ ആള്‍രൂപം: ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍
1544301
Monday, April 21, 2025 11:59 PM IST
ലാളിത്യത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍രൂപമായിരുന്നു ഫ്രാന്‍സിസ് പാപ്പ. പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പിതാവ് എന്നും പക്ഷം ചേര്‍ന്നു. സഭയെ കാലത്തിനൊത്തു നയിക്കാനും പ്രതിസന്ധികളില്‍പ്പെടാതെ പരിപാലിക്കാനും പിതാവിന് കഴിഞ്ഞു. ആത്മീയതയും വിശുദ്ധിയും പ്രാര്ഥനയുമായിരുന്നു അവിടുത്തെ കൈമുതല്‍.
ആഗോള കത്തോലിക്കാ യുവജനസമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് പിതാവിനെ ആഴത്തില്‍ അറിയാനും ആ വ്യക്തിപ്രഭാവത്തെ അനുഭവിച്ചറിയാനും ഇടയാക്കിയത്. പ്രാര്‍ഥനയിലും ആരാധനയിലും പ്രബോധനത്തിലും അദ്ദേഹം യുവജനങ്ങളെ സഭയോടു കൂടുതല്‍ അടുപ്പിച്ചു. ആദിമസഭയുടെ ചൈതന്യത്തിലേക്ക് സഭയെ നയിക്കാന്‍ സിനഡാത്മകത എന്ന വലിയ ആശയത്തെ ഈ കാലഘട്ടത്തിന് സമ്മാനിച്ചു. വെല്ലുവിളികളെ ധീരമായി നേരിട്ട പ്രവാചകദൗത്യമാണ് പൂര്‍ത്തിയായിരിക്കുന്നത്.